nanma niranjoramme athidhanye


നന്മ നിറഞ്ഞോരമ്മേ അതിധന്യേ
അതിധന്യേ രാജകന്യേ

കന്യാമറിയേ നീ കരുണക്കടലല്ലോ
താങ്ങും തണലും ഞങ്ങൾക്കെന്നും
തായേ നീയല്ലോ (നന്മ നിറ..)

പാപത്തിൻ മരുവിൽ
പാതകളിരുളുമ്പോൾ
മക്കൾക്കെന്നും കൈത്തിരിയാവതു
മറിയേ നീയല്ലോ (നന്മ നിറ..)

കൈക്കുമ്പിൾ നീട്ടി
പാപികൾ നിൽക്കുമ്പൊളമ്മേ
എന്തും നൽകി ആശകൾ തീർപ്പതു
നിന്തിരുവടിയമ്മേ (നന്മ നിറ..)

Save This Page As PDF