വരണൊണ്ട് ,വരണൊണ്ട് ലാത്തി -അവന്
ഇരതേടി, തന് നോട്ടമിങ്ങോട്ടു നീട്ടി
വരണൊണ്ട് ,വരണൊണ്ട് ലാത്തി

രാവിലെ ചുടുചായ മോന്തുമ്പോള് അവറാച്ചന്
രാഷ്ട്രീയലാത്തിയടിക്കും - ആളിന്റെ
നട്ടെല്ലുനോക്കിയടിക്കും
സര്ക്കാരുറോട്ടില് നടക്കുമ്പോള് അപ്പച്ചന്
സാഹിത്യലാത്തി തകര്ക്കും -നമ്മുടെ
സന്ധിബന്ധങ്ങള് തകര്ക്കും
(വരണൊണ്ട് ,വരണൊണ്ട് )

കച്ചേരിമുക്കിലെ കൊച്ചനോ-സംഗീത
പ്പിച്ചാത്തികൊണ്ടാളെക്കുത്തും-ആളിന്റെ
പിണ്ടിക്കൊടലിങ്ങെടുക്കും.
പമ്മിവരുന്നൊരാത്തോമയോ-ലാത്തിയാല്
മര്മ്മംനോക്കിയടിക്കും-ആരെയും
മര്മ്മംനോക്കിയിടിക്കും
(വരണൊണ്ട് ,വരണൊണ്ട് )
Save This Page As PDF