കിനാവിന്റെ താമ്പാളത്തില്
കിളിവാലന് വെറ്റിലയേന്തി
ജീവനാഥാ നീ വരുന്നതു
കാത്തു ഞാന് നില്പ്പൂ
കാത്തു ഞാന് നില്പ്പൂ (കിനാവിന്റെ)

സങ്കല്പപന്തലൊരുക്കി
എന്കരളിന് വീണമുറുക്കി
സങ്കല്പപന്തലൊരുക്കി
എന്കരളിന് വീണമുറുക്കി
പ്രേമമോഹനമംഗളപത്രം
തീര്ത്തു ഞാന് നില്പ്പൂ (കിനാവിന്റെ)

ഒഴുകുമെന് കണ്ണുനീരാല്
മണിവിളക്കണയാറായി
വാടുമിപ്പോള് ഞാന് കൊരുത്തൊരു
വനമല്ലികമാലാ

ഇരുളിലെന് കൈ പിടിക്കാന്
കവിളില് കണ്ണീര് തുടയ്ക്കാന്
ജീവിതേശാ നീയല്ലാ-
താരുണ്ടീ വഴിയില് (കിനാവിന്റെ)

Save This Page As PDF