ലേലം ലേലം ലേലം ചെറുക്കനു
ലേലം ലേലം ലേലം
കാലേവരുവിന് കല്യാണക്കുറി
ലേലം ലേലം ലേലം (ലേലം)

ബിലാത്തിയില് പോയ് പഠിച്ചു മാരന്
എമ്മാര്സീപ്പീക്കാരന്
ബി.എ ഒന്നാം ക്ലാസ്സില്
ജയിച്ചൊരു വീരന് - മീശക്കാരന്
ഒരുവാക്കൊരുവാക്കൊരുവാക്ക്
കന്യകമാരേ ഇതു നോക്ക്
നീലക്കണ്ണ് നിറഞ്ഞ മൂക്ക്
നീളം കൂടിയ നാക്ക്
ലേലം ലേലം ലേലം

കുഴലാല് വൈദ്യന് പരിശോധിക്കും
കരളിന് വേദന നീക്കും
കിനാവു കാണാന് ഔഷധമേകും
കിറുക്കു സര്വ്വം തീര്ക്കും (കുഴലാല്)
ഒരുവാക്കൊരുവാക്കൊരുവാക്ക്
അച്ഛനമ്മമാര്ക്കിതു ലാക്ക്
കയ്യില് പണമുള്ളച്ഛന്മാര്ക്ക്
കാലം ഇന്നനുകൂലം (ലേലം)

Save This Page As PDF