നയാപ്പൈസ്സയില്ല കൈയ്യിലൊരു നയാപ്പൈസ്സയില്ല
നഞ്ചു വാങ്ങി തിന്നാന് പോലും നയാപ്പൈസ്സയില്ല
(നയാപ്പൈസ്സയില്ല . . .)

കടം വാങ്ങുവാന് ആളില്ല പണയം വെയ്ക്കാന് പൊന്നില്ല (൨)
കണ്മണി നിന്നെ കാണും നേരം കരളില് കടന്നല് കുത്തുന്നു (൨)
(നയാപ്പൈസ്സയില്ല . . .)

കാലിയടിച്ചൊരു വയറാണ് കണ്ടേടത്തു കിടപ്പാണ് (൨)
തൊള്ളതുറക്കണ പെഴ്സേ ഞമ്മടെ പള്ള വിശന്നു നടപ്പാണ് (൨)
(നയാപ്പൈസ്സയില്ല . . .)

ശകുനപ്പിഴയുടെ ദിനമാണ് ഒരു ശനിയനെ കണ്ടതിന് ഫലമാണ് (൨)
കണ്ടാല് ആളുകള് ഓടി ഒളിക്കണു കരളേ ബല്ലാത്ത ദിനം ആണ് (൨)

നയാപ്പൈസ്സയില്ല കൈയ്യിലൊരു നയാപ്പൈസ്സയില്ല
നയാപ്പൈസ്സയില്ല പെണ്ണേ നയാപ്പൈസ്സയില്ല
Save This Page As PDF