ഇനിയുറങ്ങൂ നീലക്കുയിലുകളേ
ഇനിയുറങ്ങൂ കുഞ്ഞിക്കുരുവികളേ
ചിരിയൊക്കെ നിര്ത്തിയല്ലോ ചിലങ്കകളഴിച്ചല്ലോ
കളിനിര്ത്തിയിളം കാറ്റുമുറക്കമായി
നീലമുളം കാറ്റിന് നിഴല്ച്ചോട്ടിലുറക്കമായി

മാനത്തുമഞ്ചാടിക്കുരു വാരിക്കളിച്ചൊരു
മാമന്റെ മക്കളുറക്കമായീ
മേഘമലര്മെത്ത നിവര്ത്തിയിട്ടുറക്കമായീ

കിളിവാതില്പുറത്തുള്ള കുളിരനിപ്പൂനിലാവേ
ഒരുതങ്കത്തിങ്കളായിട്ടോടിവായോ
എന്റെ ഓമനക്കുട്ടനുള്ളൊരുമ്മയുമായ്
Save This Page As PDF