തൊട്ടാല് മൂക്കിനു ശുണ്ഠി നീ
മുട്ടാപ്പോക്കുള്ള മണ്ടീ
തണ്ടൊടിഞ്ഞൊരു താമരപോല് കണ്ടാലെന്തിനു വാട്ടം?
കണ്ടുമുട്ടും നേരമെന്തിനു വീട്ടിലേക്കൊരോട്ടം?
കണ്ണുകള്ക്കെന് കോലമൊട്ടും ഇഷ്ടമല്ലെന്നാകില്
കവിളിലെങ്ങിനെ മഴവില്ലിന് നിഴലാട്ടം വന്നു?
കരളിലൊരു പൂങ്കിനാവു കിക്കിളികൂട്ടുന്നുണ്ടോ?

വായില് നിന്നൊരു വാക്കുവീണാല്
വൈരമിങ്ങു വീഴുമോ?
ഭൂമിയാപ്പാതാളത്തില് തലകുത്തിത്താഴുമോ?
വാക്കുവേണ്ട വാക്കുവേണ്ട നോക്കു പോരും പൊന്നെ

പണ്ടേ പണ്ടേ കൂട്ടിനായ്പ്പാറിവന്നതത്തേ
പണ്ടുചൊല്ലിയ രാജാവിന്റെ കഥകളോര്മ്മയുണ്ടോ?
പച്ചമരപ്പൂന്തണലിലെ പാട്ടുമോര്മ്മയുണ്ടോ?
Save This Page As PDF