കഥപറയാമോ കാറ്റേ?
ഒരുകഥപറയാമോ കാറ്റേ
കദനം നീക്കണ കവിതതുളുമ്പണ
കഥപറയാമോ കാറ്റേ?

തങ്കത്തംബുരുമീട്ടും കരളില്
സംഗീതത്തിന് അമൃതം വഴിയാന്
പുത്തന് സ്മരണകളാകും ചെറു ചെറു
പൂമ്പാറ്റകളുടെ ചിറകുകള് വിരിയാന്
കഥപറയാമോ…………

മണ്ടിനടക്കും വനനദിതന്നുടെ
ചുണ്ടില് പൊട്ടിച്ചിരികളുയര്ത്തിയ
കളിയില് കാനനമുകിലുകള് തന്നുടെ
ചെവിയില് നീ ചെന്നോതിയ നിന്നുടെ
കഥപറയാമോ……..
Save This Page As PDF