ഒരു പിഴയും കരുതിടാത്ത എന്റെ ജീവിതാശയില്
ഓടിയെത്തി എന്തിനോ കൂടുമീ ഇരുള് …

ഒരു പിഴയും കരുതിടാത്തൊരെന്റെ ജീവിതാശയില്
ഓടിയെത്തി എന്തിനീ കൂടുംകൂരിരുള് കൂടുംകൂരിരുള്

വളര്മതിയായ് നിന്റെ രൂപം വാനില് വന്നു ചേരവേ
അലകടലായ് എന് ഹൃദയം വിണ്ണിലേക്കുയര്ന്നുപോയ്
വിണ്ണിലേക്കുയര്ന്നുപോയ്

അച്ഛനൊന്നു ശാസിച്ചീടില് അമ്മയുണ്ടു തലോടുവാന്
അമ്മതന് മുഖം കറുക്കില് അച്ഛനുണ്ടു ലാളിക്കാന്
കര്മ്മദോഷമാര്ന്നൊരെന്റെ അമ്മ നീ പിരിഞ്ഞുപോയ്
അച്ഛനും കയര്ക്കിനെന്നെ ആരുമില്ല താങ്ങുവാന്


Save This Page As PDF