ഒന്നുചിരിക്കൂ.. കണ്ണുതിരിക്കൂ
ചിരിക്കു ചിരിക്കു ചിരിക്കു
ഇന്നു ചിരിക്കാം നാളെക്കരയാം
ഇന്നലെത്തെക്കഥ മറന്നേക്കാം
ഒന്നു ചിരിക്കൂ

കണ്ണീരൊഴുക്കി കണ്ണുരണ്ടും മുഴുക്കി
മാനത്തു പകച്ചൊന്നു നോക്കുന്നേ
കരിച്ചീളു പതിച്ചോ? ഒരു പെണ്ണു ചതിച്ചോ?

എലിവെഷം വേണോ? ഫോളിഡോളു വേണോ?
മുഴം കയര് വേണോ?
എന്തുപറ്റി ഡേഞ്ചര് ? രണ്ടുവീലും പഞ്ചര് ?
എഴിക്കു നടക്കു മനം നിറഞ്ഞൊന്നു ചിരിക്കു

കുടുകുടെ കരയുന്ന ചേട്ടന്റെ കണ്ണീര്
കൊടുങ്ങല്ലൂര് അങ്ങാടി കടലൊന്നു തീര്ത്തെ
കടലൊന്നു തീര്ത്തതില് കപ്പലു വന്നേ
കപ്പലില് ചരക്കുകളെന്തെല്ലാമുണ്ട്?

മീനുപ്പെണ്ണിന്റെ കണ്ണിന്റെ തുടുപ്പ്
വേന്നന് ചേട്ടന്റെ വെറികൊണ്ട നടപ്പ്
സരോജക്കുഞ്ഞിന്റെ സരിഗമപ്പാട്ട്
തരം കണ്ട നിങ്ങടെ കൈമണിക്കൊട്ട്
കണ്ണുകടി-കാക്കപിടി-കാലുമാറ്റം-തോളിക്കേറ്റം
തമ്മില്ത്തല്ല് തൊഴുത്തില്ക്കുത്ത്
വേലയിറക്കുണ്ടേ വന് വേലയിറക്കുണ്ടേ
ഒന്നു ചിരിക്കൂ…..
Save This Page As PDF