ഓ ബാബുജി പുതുമണവാളാ
ഒരു നല്ലവാര്ത്ത കേട്ടാലും

കല്യാണവിരുന്ന് നല്ലോണമിരുന്ന്
കഴിക്കണം നീയിന്ന് -സഹജാ
കഴിക്കണം നീയിന്ന്

കഴിയുമെങ്കില് നീ ഒട്ടകം പോലിത്
കരുതിക്കോ വയറുനിറച്ചു -സഹജാ
കരുതിക്കോ വയറു നിറച്ച്
നാളെനിനക്കായ് വരുന്നപെണ്ണൊരു
നാടന് പെണ്ണല്ല -വലിയൊരു
മാളികമോളിലു വിലസുന്നവളൊരു
കോളേജു കുമാരിയാം

ചികുട്ടാം ചികുട്ടാം ചിക്കുട്ടാം… ജി

വിശന്നുവീട്ടില് ചെല്ലും നേരം
വിഭവമൊരുക്കുവതെന്തെല്ലാം? അവള്
വിരുന്നു നല്കുവതെന്തെല്ലാം?
കണക്കുകൊണ്ടൊരു കാളന്
ഹിസ്റ്ററികൊണ്ടൊരു പച്ചടി
കെമിസ്ട്രി കൊണ്ടൊരു തോരന്
ഭൂമിശാസ്ത്രത്തില് പുളിശേരി
പരിപ്പു ബോട്ടണി നെയ് ബയോളജി
സുവോളജിയിലൊരു മീങ്കറി
വലഞ്ഞു പോമേ നീയിതുകണ്ടാല്
വയറ്റിനെന്നും പട്ടിണി നിന്
വയറ്റിനെന്നും പട്ടിണി
സൂക്ഷിച്ചോ…………

പെണ്ണെന്നു വെച്ചാലെന്താണ്
തൊട്ടാല് പൊള്ളണ തീയാണ്
പതുക്കെ നീയതു കയ്യിലെടുക്കു
പളുങ്കു പാത്രം പൊട്ടാതെ
കണ്ണേ പൊന്നേ എന്നിനിയവളുടെ
കരളുമയക്കണം വാച്ചറായ്
പെട്ടിയും ബെഡ്ഡിങ്ങും തലയിലെടുത്തവള്
പുറകേ ചെല്ലണം പോര്ട്ടറായ്
കാണികള് വഴിയില് കമന്റടിച്ചാല്
കണ്ടില്ലെന്നു നടിക്കേണം
കുട്ടികള് നാലഞ്ചുണ്ടാവുമ്പോള്
കുരുക്കുവീഴും പൊന്നളിയാ

നരനായിങ്ങനെ ജനിച്ചു ഭൂമിയില്
വനിതമാരുടെ നടുവില് ഞാന്
നരകത്തില് നാരി വരികയില്ലെങ്കില്
നരകം പോരുമെന് ശിവശംഭോ
Save This Page As PDF