കരുണതന് മണിദീപമേ
കരുണതന് മണിദീപമേ കണ്ണാ
കഴലിണ കൈതൊഴാം കായാമ്പൂവര്ണ്ണാ
കരുണതന് മണിദീപമേ കണ്ണാ
കഴലിണ കൈതൊഴാം കായാമ്പൂവര്ണ്ണാ
കരുണതന് മണിദീപമേ

കളിച്ചെത്തി ആമ്പാടിത്തിരുമുറ്റം തന്നില്
കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്
കളിച്ചെത്തി ആമ്പാടിത്തിരുമുറ്റം തന്നില്
കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്
വിളിച്ചെത്തും ഗോപിമാര് വീടുകള് തോറും
വിളയാടും കണക്കേ പൊന്വിളക്കേ നീ വാവാ
തിരുമുന്പില് പ്രാര്ത്ഥിച്ചു ഞാനെത്ര നാളായ്
കരള്ക്കാമ്പില് കുടികൊള്ളും കാര്മുകില് വര്ണ്ണാ
തരുമോ നീ എന്നാശ താമരക്കണ്ണാ (കരുണതന്)


Save This Page As PDF