മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)
സീമന്ത വേളയില് ആശംസാമലര്മാല്യം ചാര്ത്തുക നാം

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)

അമ്മയായി ജാനകി അഖിലലോക നായകി (2)
രാമരാജ്യ ഭാഗ്യദായകി (2)

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)

റാണിമാര്ക്കു റാണി നീ നാണം കൊള്വതെന്തിനായി (2)
രാമ പുത്രനു അമ്മയായി നീ (2)

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)

ആനന്ദ പൂഞ്ചോലയില് ആറാടുന്നയോധ്യയില് (2)
ആളുകളില് ആരുമൊന്നുപോല് (2)

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)

Save This Page As PDF