നേരം പോയീ നട നട
എന് കാലുകഴക്കണു കടാ കടാ
ബഹുദൂരം പോണം നട നട
എന് വയറു വിശക്കണു പട പട

രാമമനോഹര മുഖാംബുജം
കണ്ടുകുളിര്ത്തൊരു കണ്ണുകളാല്
കാടിതുകാണാന് എന്തിനു നാം
വീണ്ടും വന്നീ മലമുകളില് ?

പറന്നു പോമൊരു വിഹംഗമേ നീ
ഞങ്ങടെയങ്ങോട്ടാണെങ്കില്
ഞാനും കൂടാപ്പൂഞ്ചിറകിന്
തേരില്ക്കേറിയിരുന്നോട്ടെ
ഓ…………..


Save This Page As PDF