ശ്രീരാമാ…. രാമാ…
രാമരാമ പാഹിമാം മുകുന്ദരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം

യോഗിമാരുമായിച്ചെന്നു യാഗരക്ഷ ചെയ്തുപിന്നെ
വില്ലൊടിച്ചു സീതയെ വരിച്ച രാമപാഹിമാം
മുകുന്ദരാമ പാഹിമാം

താതന് തന്റെയാജ്ഞകേട്ടു രാജ്യവും കിരീടവും
ത്യാഗം ചെയ്തു കാടുപുക്ക രാമരാമ പാഹിമാം
മുകുന്ദരാമപാഹിമാം
ചാരനായി വന്നണഞ്ഞ മാനിനെപ്പിടിക്കുവാന്
ജാനകിയെ വിട്ടകന്ന രാമരാമ പാഹിമാം
മുകുന്ദരാമ പാഹിമാം

ഭിക്ഷുവായി വന്നുചേര്ന്ന ദുഷ്ടനായ രാവണന്
ലക്ഷ്മിയേയും കൊണ്ടുപോയി രാമരാമ പാഹിമാം
ഖിന്നയായശോകവനം തന്നില് വാണദേവിയെ
ചെന്നുകണ്ടു വായുപുത്രന് മുകുന്ദരാമ പാഹിമാം

വാനരപ്പടയുമായ് കടല്കടന്നു ചെന്നുടന്
രാവണനെ നിഗ്രഹിച്ച രാമരാമപാഹിമാം
പുഷ്പകം കരേറി സീതാ ലക്ഷ്മണസമേതനായ്
തുഷ്ടിപൂണ്ടയോദ്ധ്യ ചേര്ന്ന രാമരാമ പാഹിമാം
മുകുന്ദരാമപാഹിമാം
Save This Page As PDF