വീണേ പാടുക പ്രിയതരമായ് (4)

വേദന തിങ്ങും മാനവ ഹൃദയ
കഥകള് പാടുക നീ പ്രിയതരമായ്
പൊള്ളും കരളില് മധുര സംഗീതം
പകരുക പകരുക പ്രിയ തോഴീ ….

പുഞ്ചിരി തൂകി പാടുമ്പോഴും
എരിയുകയാണാ മാനസമെന്നും
നെഞ്ചിനുള്ളിലൊരു തീമല നിന്നു
രാവും പകലും പുകയുകയായ്…

ഒരുനാള് തീമല പൊട്ടിത്തകരും
ഒഴുകി വരും സഖീ ഭീകര ലാവാ
വിരഹ വേദനാ ജ്വാല പൊങ്ങും
എല്ലാം എരിയും തകരും ..ആ ..


Save This Page As PDF