കാണ്മൂ ഞാന് നിന്റെ ദശാവതാരങ്ങള്
എന്നുമെന്നും കണ്മുന്നില് ആനന്ദരാമാ
ശ്രീരാമാ……

നീയല്ലേ രാമാ ബഹുരൂപം പൂണ്ടു കാണ്മതെല്ലാം
നീയല്ലേ രാമാ?
വേദം നാലും വീണ്ടെടുക്കാന് മത്സ്യമായതും നീയല്ലേ?
മന്ദരഗിരിയെ ഉയര്ത്തിയെടുക്കാന് കൂര്മ്മമായതും നീയല്ലേ?
നീയല്ലേ രാമാ?

പണ്ടുവരാഹ രൂപമെടുത്തു ധരയെ കാത്തതും നീയല്ലേ?
പ്രഹ്ലാദനു തുണയേകാനായ് നരസിംഹമായതും നീയല്ലേ?
ഭൂമിയെ മൂന്നടിയാക്കിയളന്നൊരു വാമനനായതും നീയല്ലേ?
ശത്രുജനത്തെ ഹനിപ്പാനായ് ഭൃഗുരാമനായതും നീയല്ലേ?
നീയല്ലേ രാമാ?

രാവണനെക്കൊലചെയ്വാന് രഘുരാമനായതും നീയല്ലേ?
ഭാവിയിലെ ബലരാമനും പരിപാവനമൂര്ത്തെ നീയല്ലേ?
കംസാദികളേ വധിപ്പാനായ് ശ്രീകൃഷ്ണനാവതും നീയല്ലേ?
അക്രമമേറും കലികാലത്തൊരു ഖഡ്ഗിയാവതും നീയല്ലേ?
നീയല്ലേ രാമാ?
Save This Page As PDF