ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു
അങ്ങ് കിഴക്കു ദിക്കില് പഴുക്കപോലെയൊരുണ്ണിപിറന്നു

എങ്ങിനെകിട്ടി എങ്ങിനെ കിട്ടി
സുന്ദരിക്കുട്ടി സുന്ദരിക്കുട്ടി
നിനക്കിന്നലെ രാത്രി ഇത്തറനല്ലൊരു സ്വര്ണ്ണക്കട്ടി
മാനത്തൂന്നു വീണതാണോ
മാരിവില്ലുപൊഴിഞ്ഞതാണോ
ഇന്നലെ രാത്തിരി…………..

പൂത്തിരിവെച്ചു വെള്ളവിരിച്ചു
തേനും തിനയും കാഴ്ചവെച്ചു
ഉണ്ണിയെക്കാണാന് കൂടിയെല്ലാരും
ഓ…… ആഹ…….
പെറ്റമ്മ കുഞ്ഞിന് കുങ്കുമം പൂശി
ചുറ്റിനും നിന്നവര് ചാമരം വീശി
മണ്ണിന്റെ മക്കളു സന്തോഷം കൊണ്ടൊരു പാട്ടുപാടി
നല്ല പാട്ടുപാടി
പൂഞ്ചോലകള് ശ്രുതിമീട്ടി പൂവല്ലികള് തലയാട്ടി
മണ്ണിന്റെ മക്കളു സന്തോഷം കൊണ്ടൊരു പാട്ടുപാടി
നല്ല പാട്ടുപാടി
Save This Page As PDF