പോരുനീ പൊന്മയിലേ
പോരുകെന് കൊട്ടാരത്തില്
സര്വവിധ സൌഭാഗ്യത്തിന്
സമ്പന്ന റാണിയായി

മാപ്പുനല്കണം രാജന്
ഈ പുരുഷനെന് തോഴന്
ഇല്ലഞാന് കൈവിടില്ലീ
പുല്ലാങ്കുഴല് ഭവാനായി
മാപ്പുനല്കണം രാജന്

കനകക്കിരീടമല്ലേ കൈവന്ന ഭാഗ്യമല്ലേ
കരയാതെ കരയാതെ റാണി
മധുമാസരാക്കുയിലിന് മണിവീണ കേള്പ്പതില്ലെ
ചിരിതൂകി വിളയാടുനീ
കരയാതെ….

സുരലോകവാസവും എനിക്കുവേണ്ട
ഈ സുന്ദരമന്ദിരവും എനിക്കുവേണ്ട

മാമകജീവന്റെ ജീവനാം തോഴനുമാ
മായാമുരളിയും ഇല്ലെന്നാകില്
മായാമുരളിയും ഇല്ലെന്നാകില് ….

ഇല്ലാ വരില്ലിനി നൃത്തവും ഗാനവും
ഉല്ലാസവും എന്റെ കൊച്ചു കരളിതില്
കണ്ണുകാണാത്ത നിന്കാല്ക്കല് വിട്ടേച്ചെന്
എന്റെ പൊന്നിന് മുരളി ഒടിഞ്ഞു തകര്ന്നു പോയ്
അള്ളാ……….
Save This Page As PDF