കൊഞ്ചുന്ന പൈങ്കിളിയാണ്
മൊഞ്ചുള്ള സുന്ദരിയാണ്
പൂമകള് പുതുമാപ്പിളയ്ക്കൊരു
പൂന്തേന് മൊഴിയാണ്

മൈലാഞ്ചൈച്ചാറണിയേണം
മാന്കണ്ണില് മയ്യെഴുതേണം
താലിവേണം മാലവേണം
കൊരലാരം വേണം

മാപ്പിളയേ കൊണ്ടുവരുമ്പം
മലര്കൊണ്ട് മഞ്ചലുവേണം
കാപ്പണീച്ച് കൈകള് കൊട്ടി പാട്ടും പാടേണം
കൊഞ്ചുന്ന പൈങ്കിളിയാണ്

കസവണിവിരിയിട്ട കട്ടിലു വേണം
മണമെഴുമകിലിന്റെ പുകപരത്തേണം
പലപല പനിനീരത്തറു വേണം
കൊഞ്ചുന്ന പൈങ്കിളിയാണ്

Save This Page As PDF