കഥപറയാമെന് കഥപറയാം
കണ്ണീരിലെഴുതിയ കഥപറയാം

കാലക്കടലിന് തീരത്തിലൊരുനാള്
കളിയാടീയിരുഹൃദയങ്ങള്
മധുരിതജീവിതാശകളാലേ
മണ്കോട്ടകെട്ടി ഹൃദയങ്ങള് (2)

കണ്ണീര്കുടിച്ചാല് കൊതിതീരാത്തൊരു
ദുര്വിധിയൊരുനാളിതുകണ്ടു
തകര്ന്നു കോട്ടകള് തകര്ന്നു സര്വ്വം
തള്ളിവരും കടല്ത്തിരയാലെ(2)

വേര്പിരിഞ്ഞുപോയുടലുകള് രണ്ടും
വേദനതന്നുടെ പ്രളയത്തില്
തേങ്ങുക തേങ്ങുക തെക്കന് കാറ്റേ
തേങ്ങുക നീയെന് പൂമ്പാറ്റേ(2)Save This Page As PDF