കണ്ണീരെന്തിനു വാനമ്പാടി
മണ്ണു മണ്ണായ് മറയുമ്പോള്

ലാ ഇലാഹാ ഇല്ലല്ലാ (4)

വിതച്ചതെല്ലാം കയ്യിലെടുപ്പതു
വിധിയുടെ വെറുമൊരു വിളയാട്ടം
വൃഥാവില് മനുജന് കേണാലും മൃതി
വിട്ടുതരില്ലാ കൈനീട്ടം

ലാ ഇലാഹാ ഇല്ലല്ലാ (4)

തൊട്ടിലില് നിന്നും ചുടലവരേക്കും
ഒട്ടേറെയില്ലാ വഴിമനുജാ
ചരണം തെല്ലു പിഴച്ചാല് വീശും
മരണം പാഴ്വല ഹേ സഹജാ

ആടുംജീവിതനാടകമിതിനുടെ
ആദിയുമന്തവുമള്ളാഹു… അള്ളാഹു..
ആദിയുമന്തവുമള്ളാഹു.. അള്ളാഹു
Save This Page As PDF