നിത്യസഹായ നാഥേ….
പ്രാര്ത്ഥിക്ക ഞങ്ങള്ക്കായ് നീ…
നിന്മക്കള് ഞങ്ങള്ക്കായ് നീ….
പ്രാര്ത്ഥിക്ക സ്നേഹ നാഥേ

കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ
മുട്ടുകുത്തുന്നൊരീ ഞങ്ങള് തന് പാപത്തിന്
മുക്തിക്കായ് പ്രാര്ത്ഥിക്ക നീ
കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ

ഉണ്ണിമിശിഹായേ സ്നേഹിച്ചു പോറ്റിയ
വന്ദ്യമാം തൃക്കൈകളേ
നീട്ടുക നീട്ടുക നിന്മക്കള് ഞങ്ങള്ക്ക്
നിത്യസഹായമേകാന്
കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ

എത്രയും ദയയുള്ള മാതാവേ ഞങ്ങളെ
നിത്യവും താങ്ങേണമേ
ചോദിച്ചോര്ക്കെല്ലാം കൊടുക്കുന്ന കൈകളാല്
വേദന മാറ്റേണമേ
കന്യാമറിയമേ വിണ്ണിലെ രാജ കന്യകേ ദൈവ മാതാവേ
Save This Page As PDF