പാലാണ് തേനാണെന് ഖല്ബിലെപ്പൈങ്കിളിക്ക്
പഞ്ചാരക്കുഴമ്പാണ് നീ എന് സൈനബാ
പഞ്ചാരപ്പാല്ക്കുഴമ്പാണ് നീ
(പാലാണ് തേനാണെന്…)

കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ
മറ്റാരുമില്ലകിളിക്കൂടിതില് ….
കൂട്ടിന്നു നീവരുമോ പാട്ടുമായ് നീ വരുമോ
മറ്റാരുമില്ലകിളിക്കൂടിതില് …ഇന്നു
മറ്റാരുമില്ല കിളിക്കൂടിതില്
(പാലാണ് തേനാണെന് …..)

കാടെല്ലാം പൂത്തുപൂത്തു കൈലിചുറ്റണകാലത്ത്
കാണാമെന്നോതിയില്ലേ സൈനബാ…തമ്മിൽ
കാണാമെന്നോതിയില്ലേ സൈനബാ..
പൊയ്കകള് താമരയാല് പൊട്ടുകുത്തണ നേരത്ത്
പോരാമെന്നോതിയില്ലേ സൈനബാ? -വന്ന്
ചേരാമെന്നോതിയില്ലേ സൈനബാ?
നിന്നെക്കിനാവുകണ്ട് നിന്നെയും കാത്തുകൊണ്ട്
എന്നുള്ളിലിരിപ്പാണെന് പൈങ്കിളീ -നിത്യം
എന്നുള്ളിലിരിപ്പാണെന് പൈങ്കിളീ
(പാലാണ് തേനാണെന് …..)
Save This Page As PDF