തള്ളാനും കൊള്ളാനും നീയാരുമൂഢാ?
വല്ലാത്ത വ്യാമോഹമല്ലോ മനസ്സില്
വേണ്ട വേണ്ട വിഷാദം സഹോദരീ
അള്ളാഹുവിന് പാദതാരില്പ്പതിക്കു
തള്ളില്ലൊരാളും തടയില്ലൊരാളും

മരുഭൂവില് പാന്ഥനു തണലാകുമള്ളാ
ഇണപോയ കുരുവിക്കും തുണയാകുമള്ളാ

മുത്തുനബി മുഹമ്മദ് മുസ്തഫാ മുന്നം
മെക്കയില് ജന്മമെടുത്ത നാളില്
പിതാവബ്ദുള്ള മണ്മറഞ്ഞു
മാതാവാമിനയും വേര്പിരിഞ്ഞു
അള്ളാഹുവിന് കല്പ്പനയായ്
ഹലിമാവിന് കണ്മണിയായ്

അബൂതാലിബിന് പോറ്റുപൊന്മകനായ്
വളര്ന്നതുപോലെ
കൈവന്ന നിന് കുഞ്ഞു കനിയായ് വളരാന്
കനിവോടെ വഴികാട്ടും കരുണാസ്വരൂപന്
മാതാപിതാക്കള്ക്കും ആദിപിതാവാം
ആധാരമാ റസൂലള്ളാഹുവല്ലോSave This Page As PDF