കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ച്
വിരുന്നുകാരാ വിരുന്നുകാരാ വിരുന്നുകാരാ വന്നാട്ടേ

മാരനാണ് വരുന്നതെങ്കില് ….
മാരനാണ് വരുന്നതെങ്കില് മധുരപ്പത്തിരി വെക്കേണം
മാവുവേണം വെണ്ണവേണം പൂവാലിപ്പശുവേ പാല്തരണം
കദളിവാഴക്കയ്യിലിരുന്ന് ….

സുന്ദരനാണ് വരുന്നതെങ്കില് ….
സുന്ദരനാണ് വരുന്നതെങ്കില് സുറുമയിത്തിരിയെഴുതേണം
കാപ്പുവേണം കാല്ത്തളവേണം കസവിന് തട്ടം മേലിടണം

വയസ്സനാണ് വരുന്നതെങ്കില് അയിലേം ചോറും നല്കേണം
ഇടയ്ക്കിടയ്ക്ക് വെറ്റിലതിന്നാന് ഇടിച്ചിടിച്ച് കൊടുക്കണം
കദളിവാഴക്കയ്യിലിരുന്ന് ……
Save This Page As PDF