Kerala Malayalam Song Lyrics Page 16 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 16

malayalam 9390


ഉണ്ണിപിറന്നു ഉണ്ണിപിറന്നു ഉണ്ണിപിറന്നു
അങ്ങ് കിഴക്കു ദിക്കില് പഴുക്കപോലെയൊരുണ്ണിപിറന്നു

എങ്ങിനെകിട്ടി എങ്ങിനെ കിട്ടി
സുന്ദരിക്കുട്ടി സുന്ദരിക്കുട്ടി
നിനക്കിന്നലെ രാത്രി ഇത്തറനല്ലൊരു സ്വര്ണ്ണക്കട്ടി
മാനത്തൂന്നു വീണതാണോ
മാരിവില്ലുപൊഴിഞ്ഞതാണോ
ഇന്നലെ രാത്തിരി…………..

പൂത്തിരിവെച്ചു വെള്ളവിരിച്ചു
തേനും തിനയും കാഴ്ചവെച്ചു
ഉണ്ണിയെക്കാണാന് കൂടിയെല്ലാരും
ഓ…… ആഹ…….
പെറ്റമ്മ കുഞ്ഞിന് കുങ്കുമം പൂശി
ചുറ്റിനും നിന്നവര് ചാമരം വീശി
മണ്ണിന്റെ മക്കളു സന്തോഷം കൊണ്ടൊരു പാട്ടുപാടി
നല്ല പാട്ടുപാടി
പൂഞ്ചോലകള് ശ്രുതിമീട്ടി പൂവല്ലികള് തലയാട്ടി
മണ്ണിന്റെ മക്കളു സന്തോഷം കൊണ്ടൊരു പാട്ടുപാടി
നല്ല പാട്ടുപാടി
Read More

Kerala Malayalam Song Lyrics Page 17 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 17

malayalam 9390


കാണ്മൂ ഞാന് നിന്റെ ദശാവതാരങ്ങള്
എന്നുമെന്നും കണ്മുന്നില് ആനന്ദരാമാ
ശ്രീരാമാ……

നീയല്ലേ രാമാ ബഹുരൂപം പൂണ്ടു കാണ്മതെല്ലാം
നീയല്ലേ രാമാ?
വേദം നാലും വീണ്ടെടുക്കാന് മത്സ്യമായതും നീയല്ലേ?
മന്ദരഗിരിയെ ഉയര്ത്തിയെടുക്കാന് കൂര്മ്മമായതും നീയല്ലേ?
നീയല്ലേ രാമാ?

പണ്ടുവരാഹ രൂപമെടുത്തു ധരയെ കാത്തതും നീയല്ലേ?
പ്രഹ്ലാദനു തുണയേകാനായ് നരസിംഹമായതും നീയല്ലേ?
ഭൂമിയെ മൂന്നടിയാക്കിയളന്നൊരു വാമനനായതും നീയല്ലേ?
ശത്രുജനത്തെ ഹനിപ്പാനായ് ഭൃഗുരാമനായതും നീയല്ലേ?
നീയല്ലേ രാമാ?

രാവണനെക്കൊലചെയ്വാന് രഘുരാമനായതും നീയല്ലേ?
ഭാവിയിലെ ബലരാമനും പരിപാവനമൂര്ത്തെ നീയല്ലേ?
കംസാദികളേ വധിപ്പാനായ് ശ്രീകൃഷ്ണനാവതും നീയല്ലേ?
അക്രമമേറും കലികാലത്തൊരു ഖഡ്ഗിയാവതും നീയല്ലേ?
നീയല്ലേ രാമാ?
Read More

Kerala Malayalam Song Lyrics Page 18 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 18

malayalam 9390


പാവനഭാരത നാരീമണിതന്
കഥപറയാം ഞങ്ങള് .. കഥപറയാം ഞങ്ങള്
മിഥിലേശ്വരിതന് കണ്ണീരില് കഴുകിയ
കഥപറയാം ഞങ്ങള്

ശിവവില്ലുകുലച്ചു രഘുരാമന്
ജനകാത്മജതന്നെ വരിച്ചു
അതുലസുഖം ചേര്ന്നിരുവരുമായി
അയോദ്ധ്യയിലെത്തി വസിച്ചു

താതനിയോഗം കേട്ടു രാജ ഭോഗങ്ങള് വെടിഞ്ഞവര്
കാട്ടിലലഞ്ഞു നടന്നൂ
പരമപവിത്രം സീതാചരിതം കേള്ക്കുവിനെല്ലാരും
കഥപറയാം ഞങ്ങള്

രാവണനൊരുദിനം വന്നു സീതയെ കവര്ന്നു
പുഷ്പകം കരേറി ലങ്കചെന്നു ചേര്ന്നു
രാമനടവിയില് സീതേ സീതേ എന്നു
കേണുവലഞ്ഞു നടന്നു
സീതേ… സീതേ…..

ഭാസുരഭാരത നാരിതന്
പരിപാവനമാകും കഥപറയാം
പതിയാണീശ്വരനെന്നുരചെയ്യും
പരമോന്നതമാം കഥപറയാം

രാഘവദൂതന് ലങ്കയിലെത്തി
കണ്ടൂസീതയെ വൈകാതെ
അടയാളങ്ങള് കൊടുത്തവള് രാമനെ
അറിയിച്ചൂ നിജ വൃത്താന്തം

വാരിധിയില് ചിറകെട്ടി തന്നുടെ
വാനര സൈന്യവുമായ് ചെന്നു
ലങ്കാധിപനെ വധിച്ചു ജഗത്തിന്
സങ്കടമാറ്റി ശ്രീരാമന്

അഗ്നിപരീക്ഷനടത്തീ തന്
പരിശുദ്ധത കാട്ടിയ ശ്രീരാമന്
പുഷ്പകമേറി അയോദ്ധ്യയിലെത്തി
നാടുഭരിച്ചൂ ശ്രീരാമന്

കണ്ടൂ രാമനെ ഞങ്ങളു പക്ഷേ
കണ്ടില്ലെവിടെ വൈദേഹി?
Read More

Kerala Malayalam Song Lyrics Page 19 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 19

malayalam 9390


രാമരാജ്യത്തിന്റെ മേന്മകണ്ടോ?
ആര്ക്കാനുമെങ്ങാനും അല്ലലുണ്ടോ?
കള്ളവും കൊള്ളയും നാട്ടിലുണ്ടോ?
നല്ലതല്ലാതൊരു കാര്യമുണ്ടോ?

പാട്ടുപാടും പറവകളും പൊട്ടിച്ചിരിക്കുമരുവികളും
പച്ചയുടുപ്പിട്ടു നൃത്തം വയ്ക്കുന്ന കൊച്ചുമലരണിക്കാടുകളും

വിളവില്ലാതൊരുവയലുണ്ടോ?
കനിയില്ലാതൊരു മരമുണ്ടോ?
പണിചെയ്യാതാരാനുമുണ്ടോ?
മണ്ണില് മണിമുത്തു വിളയുന്ന കണ്ടോ?

രോഗമില്ല ശോകമില്ല സുഖമെല്ലാം
ഏഴയില്ല ജന്മിയില്ല സമമാണെല്ലാം
ആനന്ദം ആനന്ദം നാടെങ്ങും പരമാനന്ദം
ആ………..

വേലയിറക്കുന്നോരില്ല വേലചെയ്താല്
കൂലികുറയ്ക്കുന്നോരില്ല
കൈത്തൊഴില് ചെയ്യാന് മാനം നടിക്കുന്നോരില്ല

ജീവിതത്തിന്നലകടലില് നീങ്ങിടുമീ വഞ്ചികള്
മറിയുകില്ല തിരിയുകില്ല അണയുമൊരു തീരത്ത്
ഓ……..
Read More

Kerala Malayalam Song Lyrics Page 20 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 20

malayalam 9390


കണ്ണേ നുകരൂ സ്വര്ഗ്ഗസുഖം രാമ
ഹൃദയം കവരും ചന്ദ്രമുഖം

ഭാഗ്യകലപോലെ ഭാരതഹൃദയത്തില്
ആ….
ഭാഗ്യകലപോലെ ഭാരതഹൃദയത്തില്
തൂമധുരസം തൂകും കോമളരൂപം
കണ്ണേ നുകരൂ….

വനിതയ്ക്കു പതിയാണു പരദേവത -അവന്
കുടികൊള്ളും കുടിലാണു മാളികാ
മന്നിനിതു ചൊല്ലിത്തന്നവള് നീയല്ലോ
മംഗല്യകാരിണിയേ ജാനകീ

ധാനിരിധപമാധനി ധമഗ
ഗാമധ മഗരി സരിമാമ
രീഗസരിഗ മപധ പമധാനി
സാരിസനിധാനിധാധാ
രീഗസരി നിസരിഗമാമ
പാധനി ധാനിസ നീസരി
മാഗരി സരീസ നിധരിസനീ

ഭഗവതി ഭവകമല പദയുഗം തൊഴുതഖില
ദുരിതവും മറയുമിദം
Read More

Kerala Malayalam Song Lyrics Page 21 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 21

malayalam 9390
വീണേ പാടുക പ്രിയതരമായ് (4)

വേദന തിങ്ങും മാനവ ഹൃദയ
കഥകള് പാടുക നീ പ്രിയതരമായ്
പൊള്ളും കരളില് മധുര സംഗീതം
പകരുക പകരുക പ്രിയ തോഴീ ….

പുഞ്ചിരി തൂകി പാടുമ്പോഴും
എരിയുകയാണാ മാനസമെന്നും
നെഞ്ചിനുള്ളിലൊരു തീമല നിന്നു
രാവും പകലും പുകയുകയായ്…

ഒരുനാള് തീമല പൊട്ടിത്തകരും
ഒഴുകി വരും സഖീ ഭീകര ലാവാ
വിരഹ വേദനാ ജ്വാല പൊങ്ങും
എല്ലാം എരിയും തകരും ..ആ ..


Read More

Kerala Malayalam Song Lyrics Page 22 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 22

malayalam 9390


ശ്രീരാമാ…. രാമാ…
രാമരാമ പാഹിമാം മുകുന്ദരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം

യോഗിമാരുമായിച്ചെന്നു യാഗരക്ഷ ചെയ്തുപിന്നെ
വില്ലൊടിച്ചു സീതയെ വരിച്ച രാമപാഹിമാം
മുകുന്ദരാമ പാഹിമാം

താതന് തന്റെയാജ്ഞകേട്ടു രാജ്യവും കിരീടവും
ത്യാഗം ചെയ്തു കാടുപുക്ക രാമരാമ പാഹിമാം
മുകുന്ദരാമപാഹിമാം
ചാരനായി വന്നണഞ്ഞ മാനിനെപ്പിടിക്കുവാന്
ജാനകിയെ വിട്ടകന്ന രാമരാമ പാഹിമാം
മുകുന്ദരാമ പാഹിമാം

ഭിക്ഷുവായി വന്നുചേര്ന്ന ദുഷ്ടനായ രാവണന്
ലക്ഷ്മിയേയും കൊണ്ടുപോയി രാമരാമ പാഹിമാം
ഖിന്നയായശോകവനം തന്നില് വാണദേവിയെ
ചെന്നുകണ്ടു വായുപുത്രന് മുകുന്ദരാമ പാഹിമാം

വാനരപ്പടയുമായ് കടല്കടന്നു ചെന്നുടന്
രാവണനെ നിഗ്രഹിച്ച രാമരാമപാഹിമാം
പുഷ്പകം കരേറി സീതാ ലക്ഷ്മണസമേതനായ്
തുഷ്ടിപൂണ്ടയോദ്ധ്യ ചേര്ന്ന രാമരാമ പാഹിമാം
മുകുന്ദരാമപാഹിമാം
Read More

Kerala Malayalam Song Lyrics Page 23 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 23

malayalam 9390


സീതേ .. ലോകമാതേ..
മണ്ണില് മറഞ്ഞോ നീ - ദേവീ
മണ്ണിന് മകള് നീ മണ്ണില് മറഞ്ഞോ
മംഗളമാതാവേ (മണ്ണിന് )
മറയാതെന്നും വാഴും മാനവ ഹൃദയക്ഷേത്രത്തില് -
നന്മതന് ഉദയക്ഷേത്രത്തില് .
ആത്മാവില് നെയ്ത്തിരിവെച്ചമ്മേ
ആരാധിയ്ക്കും നിന്നെ (മണ്ണിന് )

യുഗങ്ങള് നീന്തിക്കടന്നു നിന് കഥ
നിലനില്ക്കും വൈദേഹീ
ഭാരതമെന്നും നിന് തിരുനാമം
പാടി ജപിക്കും തായേ (മണ്ണിന്)
ഭാരതമെന്നും നിന് തിരുനാമം
പാടി ജപിക്കും തായേ…
മംഗളമാതാവേ…Read More

Kerala Malayalam Song Lyrics Page 24 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 24

malayalam 9390
നേരം പോയീ നട നട
എന് കാലുകഴക്കണു കടാ കടാ
ബഹുദൂരം പോണം നട നട
എന് വയറു വിശക്കണു പട പട

രാമമനോഹര മുഖാംബുജം
കണ്ടുകുളിര്ത്തൊരു കണ്ണുകളാല്
കാടിതുകാണാന് എന്തിനു നാം
വീണ്ടും വന്നീ മലമുകളില് ?

പറന്നു പോമൊരു വിഹംഗമേ നീ
ഞങ്ങടെയങ്ങോട്ടാണെങ്കില്
ഞാനും കൂടാപ്പൂഞ്ചിറകിന്
തേരില്ക്കേറിയിരുന്നോട്ടെ
ഓ…………..


Read More

Kerala Malayalam Song Lyrics Page 25 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 25

malayalam 9390
മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)
സീമന്ത വേളയില് ആശംസാമലര്മാല്യം ചാര്ത്തുക നാം

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)

അമ്മയായി ജാനകി അഖിലലോക നായകി (2)
രാമരാജ്യ ഭാഗ്യദായകി (2)

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)

റാണിമാര്ക്കു റാണി നീ നാണം കൊള്വതെന്തിനായി (2)
രാമ പുത്രനു അമ്മയായി നീ (2)

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)

ആനന്ദ പൂഞ്ചോലയില് ആറാടുന്നയോധ്യയില് (2)
ആളുകളില് ആരുമൊന്നുപോല് (2)

മംഗളം നേരുക സീതാദേവിക്കു മംഗളം നേരുക നാം (2)


Read More

Kerala Malayalam Song Lyrics Page 26 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 26

malayalam 9390
കടലമ്മേ കനിയുക നീ
നിന്മാറില് കളിയാടാന്
കടമകള് മറാക്കാത്ത നിന്മക്കളിതാ
പോരുകയായ്
ഏലേലോ……….

പോകണു പോകണതാ ദൂരത്തെ
അങ്ങു പൊങ്ങും കടലില് വലയും കൊണ്ടേ നേരത്തെ
കാറ്റടിച്ചു കടലു കോളു കൊള്ളുമ്പം
കണവന് കണ്ണെത്താ വന്കടലില് ചെല്ലുമ്പം
ഇങ്ങു കാത്തുകാത്തു കരയില് നില്ക്കണ പെണ്ണാണ്
ഏലേലോ……….

ഇടിയും മിന്നലും കടലെളക്കണ കാലത്ത്
ഞങ്ങ തുടിതുടിക്കണ പാട്ടും പാടി പോകുന്നേ
ദൂരെക്കടലില് തെരമുറിക്കണ കയ്യോണ്ട്
ഏതു പാറതട്ടിലും ഉടയാത്ത മെയ്യോണ്ട്
ഇന്നു പാടുപെടും ഞങ്ങളെപ്പോല് ആരുണ്ട്
ഹോയ്

ഏലേലോ….
മുങ്ങിമുങ്ങി വന്കടലില് മുത്തുവാരാന് പോണോരേ
നിങ്ങളുടെ മീന്വലയില് എന്തെല്ലാം മീന്
മീനൊണ്ട് ചിപ്പിയൊണ്ട് മിനുമിനുക്കും പവിഴമൊണ്ട്
ചീനവലക്കമ്പിയിലെന് ചിങ്കാരപ്പെണ്ണൊണ്ട്

മീനെണ്ണ മെയ് വളര്ത്തുംനല്ലമരുന്ന് മീന്
മീശക്കൊമ്പന്മാര്ക്കിതില്ലാതില്ലവിരുന്ന്
മീനുപോലെ കണ്ണിരുന്നാല് പെണ്ണിനഴക് നിന്റെ
മീശകണ്ട് മീനിനന്ന് നല്ലമതിപ്പ്
കാറും കോളും പേടിക്കാതെ രായും പകലും നിരുപിക്കാതെ
കറ്റമരം കെട്ടിയിട്ടു കാത്തിരുന്നു മീന്പിടിച്ചു
കമ്പോളം തേടിവരുമ്പോ ഞങ്ങ കമ്പോളം തേടിവരുമ്പോ
നാലണയ്ക്കും കൊള്ളൂലെന്നു നാലുകുറ്റം ചൊല്ലാന് വന്നു
അങ്ങനെയിങ്ങനെ വെലകൊറച്ചു അങ്ങാടിയില് നോട്ടടിച്ചു
കല്ലരിക്കു കൂലിയില്ലാതെ ഞങ്ങക്ക് വല്ലാത്ത കാലമായല്ല്

ചാളയുണ്ടോ തൊറയില്പ്പെണ്ണേ -ഇല്ലല്ല് ചങ്ങാതി
വാളയൊണ്ടോ കറുത്തപെണ്ണേ - ഇല്ലെന്ന് ചൊന്നാല്
ഇല്ലാത്ത മീനിന്റെ പേരുപറഞ്ഞ് ചില വല്ലാത്ത കൂട്ടര് വന്നു വട്ടമിടുന്നേ
ചാളേം വാളേം ചെമ്മീന് നെമ്മീന് ചക്കരമീനും വേണ്ടല്ല്
ചൂളം കുത്തണ ചങ്ങാതിക്ക് ആളുകണ്ടാല് ചില്ലാട്ടം
രണ്ടാട്ടു കിട്ടിയാല് കൊണ്ടാട്ടം

മേക്ക് മേക്ക് ചെമ്മാനത്ത് കടവില്
സൂരിയനിറങ്ങി പോണല്ല്
മുക്കുവന്റെ കുടില് ഇരുളില് മുങ്ങണ
മൂവന്തിവെട്ടം വീണല്ല്
ഇന്നു കഞ്ഞിക്കരി വാങ്ങാനൊരുവക
ഞങ്ങക്കു കടലമ്മ തന്നില്ല
ഇല്ലയെന്നു ചൊല്ലാതെ കനിവൊടു വല്ലോം തരണേ മാളോരെ
ആ…………Read More

Kerala Malayalam Song Lyrics Page 27 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 27

malayalam 9390


കരുണതന് മണിദീപമേ
കരുണതന് മണിദീപമേ കണ്ണാ
കഴലിണ കൈതൊഴാം കായാമ്പൂവര്ണ്ണാ
കരുണതന് മണിദീപമേ കണ്ണാ
കഴലിണ കൈതൊഴാം കായാമ്പൂവര്ണ്ണാ
കരുണതന് മണിദീപമേ

കളിച്ചെത്തി ആമ്പാടിത്തിരുമുറ്റം തന്നില്
കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്
കളിച്ചെത്തി ആമ്പാടിത്തിരുമുറ്റം തന്നില്
കനകപ്പൂഞ്ചിലമ്പൊച്ച അണിയിച്ചു മന്നില്
വിളിച്ചെത്തും ഗോപിമാര് വീടുകള് തോറും
വിളയാടും കണക്കേ പൊന്വിളക്കേ നീ വാവാ
തിരുമുന്പില് പ്രാര്ത്ഥിച്ചു ഞാനെത്ര നാളായ്
കരള്ക്കാമ്പില് കുടികൊള്ളും കാര്മുകില് വര്ണ്ണാ
തരുമോ നീ എന്നാശ താമരക്കണ്ണാ (കരുണതന്)


Read More

Kerala Malayalam Song Lyrics Page 28 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 28

malayalam 9390


കല്യാണം കളിയാണെന്ന് ആരുപറഞ്ഞു
അത് വല്ലാത്ത പുലിവാലെന്ന് ഞാനുമറിഞ്ഞു
ഇന്നു ഞാനുമറിഞ്ഞു

മാനത്തു നോക്കിനോക്കി നെഞ്ചുതുടിപ്പ്
പക്ഷേ ഞാനൊന്നും അറിഞ്ഞില്ലേ എന്നൊരിരുപ്പ്
കളിയാക്കാന് നില്ക്കാതെ തുമ്പിതുള്ളി
നിന്റെ കവിളിലൊരു നുള്ളുതരും കൊച്ചുകള്ളി
പോടി കൊച്ചുകള്ളി

കാനനങ്ങള് പൂത്താലും പൂങ്കുയിലില്ല -ഇന്നു
കാതില് വന്നു കഥപറയും കാറ്റേയില്ല
കല്യാണം നാളെയെങ്കില് പെണ്ണിന്ന് ഒരു
വല്ലാത്ത ചൂടുതന്നെ തോന്നുമെന്ന്

ശരിയാണെന് സഖി നിനക്കറിയാമെന് മാനസമാ
പരമാര്ഥ സ്നേഹത്തിന് വാതിലുമുട്ടി-ഒന്നും
പറയാനാകാതെയുള്ളില് വേദനതട്ടി
മാനാണ് മയിലാണെന്ന് മേനിപറഞ്ഞ് -നിന്റെ
മണവാളന് അരികെവന്നു തരും
മനസ്സിന്റെ ചൂടാറ്റാന് തക്കമരുന്ന്
തക്കമരുന്ന്
Read More

Kerala Malayalam Song Lyrics Page 29 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 29

malayalam 9390
ആഹാഹാഹാ….

കളിയാടും പൂമാല
പാല്ക്കടലുതന്റെ തിരമാല
ഉടലുയരും താണീടും
ഇതിനര്ഥമെന്തുപറയാമോ?
പറയാമേ നിന്നുള്ളില് സഖി
പൊങ്ങിവന്നൊരു വിചാരം
നാണത്താല് ഉടല് താണുപോകുവതുപോലെ

ഈ വന്കടലിന്നുള്ളിലുറങ്ങിടും
ഇരമ്പലിന് പൊരുളെന്തേ?
ഓ… ഈ വന് കടലിന്…
നമ്മുടെ കരളുകള് തമ്മില് മുട്ടും നേരം
സ്വരമൊന്നുയരും പോലെ
കാറ്റിനാലോ തിരകള് ഉയര്ന്നഥ
കാറ്റുയര്ന്നതു തിരയാലോ
തിരയും കാറ്റും ഒരുപോല് വേണം
തിരയും സ്നേഹം കാണാന്

കടലിന് ജലമിതു മോഹനമാകാന്
കാരണമെന്തറിയാമോ?
കരവും നീക്കി കനിവൊടു ചന്ദ്രന്
അരികെ നില്ക്കുകയാലേ
നീലക്കടലിതുപോലെ ശാന്തത
സ്നേഹക്കടലിനു വരുമോ?
കടലല്ലുലകില് കാമിനിതന് കരള്
കണ്ടറിയുന്നതിനാമോ?

കളിയാടും പൂമാല
പാല്ക്കടലുതന്റെ തിരമാല
ആനന്ദത്തൊടു ചേരുമ്പോള്
മാനസമൊന്നായാല് നമ്മുടെ
മാനസമൊന്നായാല്
ആ………..

Read More

Kerala Malayalam Song Lyrics Page 30 | പാട്ടുപുസ്തകം കേരള മലയാളം പാട്ടിന്റെ വരികൾ പേജ് 30

malayalam 9390


ഓ ബാബുജി പുതുമണവാളാ
ഒരു നല്ലവാര്ത്ത കേട്ടാലും

കല്യാണവിരുന്ന് നല്ലോണമിരുന്ന്
കഴിക്കണം നീയിന്ന് -സഹജാ
കഴിക്കണം നീയിന്ന്

കഴിയുമെങ്കില് നീ ഒട്ടകം പോലിത്
കരുതിക്കോ വയറുനിറച്ചു -സഹജാ
കരുതിക്കോ വയറു നിറച്ച്
നാളെനിനക്കായ് വരുന്നപെണ്ണൊരു
നാടന് പെണ്ണല്ല -വലിയൊരു
മാളികമോളിലു വിലസുന്നവളൊരു
കോളേജു കുമാരിയാം

ചികുട്ടാം ചികുട്ടാം ചിക്കുട്ടാം… ജി

വിശന്നുവീട്ടില് ചെല്ലും നേരം
വിഭവമൊരുക്കുവതെന്തെല്ലാം? അവള്
വിരുന്നു നല്കുവതെന്തെല്ലാം?
കണക്കുകൊണ്ടൊരു കാളന്
ഹിസ്റ്ററികൊണ്ടൊരു പച്ചടി
കെമിസ്ട്രി കൊണ്ടൊരു തോരന്
ഭൂമിശാസ്ത്രത്തില് പുളിശേരി
പരിപ്പു ബോട്ടണി നെയ് ബയോളജി
സുവോളജിയിലൊരു മീങ്കറി
വലഞ്ഞു പോമേ നീയിതുകണ്ടാല്
വയറ്റിനെന്നും പട്ടിണി നിന്
വയറ്റിനെന്നും പട്ടിണി
സൂക്ഷിച്ചോ…………

പെണ്ണെന്നു വെച്ചാലെന്താണ്
തൊട്ടാല് പൊള്ളണ തീയാണ്
പതുക്കെ നീയതു കയ്യിലെടുക്കു
പളുങ്കു പാത്രം പൊട്ടാതെ
കണ്ണേ പൊന്നേ എന്നിനിയവളുടെ
കരളുമയക്കണം വാച്ചറായ്
പെട്ടിയും ബെഡ്ഡിങ്ങും തലയിലെടുത്തവള്
പുറകേ ചെല്ലണം പോര്ട്ടറായ്
കാണികള് വഴിയില് കമന്റടിച്ചാല്
കണ്ടില്ലെന്നു നടിക്കേണം
കുട്ടികള് നാലഞ്ചുണ്ടാവുമ്പോള്
കുരുക്കുവീഴും പൊന്നളിയാ

നരനായിങ്ങനെ ജനിച്ചു ഭൂമിയില്
വനിതമാരുടെ നടുവില് ഞാന്
നരകത്തില് നാരി വരികയില്ലെങ്കില്
നരകം പോരുമെന് ശിവശംഭോ
Read More